വര്‍ക്കല പാപനാശത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

deadboy
 വര്‍ക്കല: വർക്കല പാപനാശത്തെ ഹെലിപ്പാഡിന് സമീപം റിസോര്‍ട്ടിന് പിന്നിലായി  മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്നുരാവിലെ ചപ്പുചവറുകള്‍ കത്തുന്നത് കണ്ട് സംശയം തോന്നി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.അറുപത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് .
അതെസമയം റിസോര്‍ട്ട് ഉടമ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുണ്ടായിരുന്ന സ്കൂട്ടറില്‍ നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Share this story