പെരുമ്പാടി ചുരത്തിൽ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ
Updated: Sep 18, 2023, 19:00 IST

കണ്ണൂർ: തലശേരി - കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ടോടെ ഓട്ടക്കൊല്ലി മേഖലയിലാണ് നാല് കഷണങ്ങളായി മുറിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. മൃതദേഹം 18-നും 20-നും മധ്യേ പ്രായമുള്ള സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിരാജ്പേട്ട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
