Times Kerala

 "പ്ര​തി നാ​യി​ക'; ആ​ത്മ​ക​ഥ​യു​മാ​യി സ​രി​ത എ​സ്. നാ​യ​ര്‍

 
 "പ്ര​തി നാ​യി​ക'; ആ​ത്മ​ക​ഥ​യു​മാ​യി സ​രി​ത എ​സ്. നാ​യ​ര്‍
 തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സോ​ളാ​ര്‍ വി​വാ​ദ​ങ്ങ​ള്‍ ക​ത്തി​നി​ല്‍​ക്കുന്നതിനിടെ ആ​ത്മ​ക​ഥ​യു​മാ​യി സ​രി​ത എ​സ്. നാ​യ​ര്‍ എ​ത്തു​ന്നു. 'പ്ര​തി നാ​യി​ക' എന്ന പേരിൽ തയ്യാറാക്കുന്ന പുസ്തകം കൊ​ല്ലം ആ​സ്ഥാ​ന​മാ​യ റെ​സ്‌​പോ​ന്‍​സ് ബു​ക്ക് ആ​ണ് പ്രസിദ്ധീകരിക്കുന്നത്. ആ​ത്മ​ക​ഥ​യു​ടെ ക​വ​ര്‍​പേ​ജ് ഫേ​സ്ബു​ക്കി​ലൂ​ടെ സ​രി​ത പ​ങ്കു​വച്ചിട്ടുണ്ട്. "ഞാ​ന്‍ പ​റ​ഞ്ഞ​തെ​ന്ന പേ​രി​ല്‍ നി​ങ്ങ​ള്‍ അ​റി​ഞ്ഞ​വ​യു​ടെ പൊ​രു​ളും പ​റ​യാ​ന്‍ വി​ട്ടുപോ​യ​വ​യും' എ​ന്നാ​ണ് പു​സ്ത​ക​ത്തെ പ​റ്റി സ​രി​ത കു​റി​ച്ചി​രി​ക്കു​ന്ന​ത്.ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രാ​യ സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ആ​രൊ​ക്കെ എ​ന്ന ച​ര്‍​ച്ച കേ​ര​ള​ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഉ​യ​ര്‍​ന്നുനിൽക്കുന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​സ്ത​ക​വു​മാ​യി സ​രി​ത എ​ത്താ​ന്‍ പോ​കു​ന്ന​ത്. കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കാ​നി​ട​യു​ള്ള ഉ​ള്ള​ട​ക്കം പു​സ്ത​ക​ത്തി​ലു​ണ്ടാ​കു​മോ എ​ന്ന​തും ച​ര്‍​ച്ച​യാ​യി മാ​റു​ക​യാ​ണ്.

Related Topics

Share this story