ഡാ​മി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ്​ 13കാ​ര​ന് ദാ​രു​ണാ​ന്ത്യം

death
 മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പൂ​മ​ല ഡാ​മി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ 13കാ​ര​ന്‍ മു​ങ്ങി മ​രി​ച്ചു. പ​രേ​ത​നാ​യ ക​ന്നാം​കു​ന്നേ​ല്‍ ജേ​ക്ക​ബി​െന്‍റ മ​ക​ന്‍ മോ​സ​സാ​ണ്​ (13) ഡാമിൽ വീണ് മ​രി​ച്ച​ത്. ര​ണ്ടു സ​ഹോ​ദ​രി​മാ​രോ​ടൊ​പ്പം ന​ട​ക്കാ​ന്‍ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു മോ​സ​സ്. വീ​ട്ടി​ല്‍​നി​ന്ന് അ​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഡാ​മി​ന് അ​ക​ത്തു​ള്ള പാ​റ​ക്കെ​ട്ടി​ല്‍ ഇ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായത് . മൂ​ന്നു​പേ​ര്‍​ക്കും നീ​ന്ത​ല്‍ വ​ശ​മി​ല്ലാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത് . 

Share this story