Times Kerala

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

 
നിയമസഭ

19 ദിവസം നീണ്ടുനിന്ന പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ചട്ടം 50 പ്രകാരമുള്ള 15 നോട്ടീസുകളാണ് പതിനഞ്ചാം സഭ പരിഗണിച്ചത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് ഭേദഗതി ചെയ്ത പ്രമേയവും സഭയിൽ ഐകകണ്ഠേന പാസ്സാക്കി.

ജൂണ്‍ 10-ന് തുടങ്ങിയ സമ്മേളനം 28 ദിവസങ്ങള്‍ ചേരാനാണ് തീരുമാനിച്ചതെങ്കിലും കാര്യോപദേശക സമിതി യോഗത്തിന്റെ ശിപാര്‍ശ പ്രകാരം 9 ദിവസം ഒഴിവാക്കി ആകെ 19 ദിവസങ്ങളാണ് സഭ ചേര്‍ന്നത്. അതില്‍ ധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്ക് വേണ്ടി 12 ദിവസങ്ങള്‍ നീക്കിവച്ചു. നിയമനിര്‍മ്മാണത്തില്‍ കേരള മുനിസിപ്പാലിറ്റി ബില്‍, കേരള പഞ്ചായത്ത് രാജ് ബില്‍, കേരള നികുതി വസൂലാക്കല്‍ ബില്‍, കേരള ധനകാര്യ ബില്‍ എന്നീ സുപ്രധാന ബില്ലുകള്‍ സഭ പാസ്സാക്കുകയും 2023-ലെ കേരള പൊതുരേഖ ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു

Related Topics

Share this story