തിരുവനന്തപുരത്ത് കൗമാരക്കാരനെ വെട്ടിക്കൊന്നു
Nov 21, 2023, 21:18 IST

തിരുവനന്തപുരം: കരിമഠം കോളനിയിൽ കൗമാരക്കാരനെ വെട്ടിക്കൊന്നു. അർഷാദ്(19)ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. വൈകുന്നേരം 05.30നാണ് കൊലപാതകം നടന്നത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.