ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം: സ്വാഗത സംഘം രൂപീകരണം യോഗം 19 ന്
Sep 14, 2023, 17:59 IST

സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണയോഗം സെപ്റ്റംബര്‍ 19 ന് രാവിലെ പത്തിന് സ്‌കൂള്‍ ഹാളില്‍ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. യോഗത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി, എം.എല്‍.എമാരായ എ. പ്രഭാകരന്‍, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ചിറ്റൂര്‍ തത്തമംഗലം ചെയര്‍പേഴ്‌സണ്‍ കെ. കവിത, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.