'എന്റെ പ്രിയപ്പെട്ട മാഷിന് കണ്ണീര്‍ പ്രണാമം'; സി ആര്‍ ഓമനക്കുട്ടനെ അനുസ്മരിച്ച് സലീം കുമാർ
Sep 16, 2023, 20:32 IST

അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. സി ആര്‍ ഓമനക്കുട്ടനെ അനുസ്മരിച്ച് നടൻ സലീം കുമാർ. 'എന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍, സി ആര്‍ ഓമനക്കുട്ടന്‍ മാഷിന്, കണ്ണീര്‍ പ്രണാമം', എന്നാണ് നടൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
മഹരാജാസ് കോളേജിലെ അധ്യാപകനായിരുന്നു സി ആര്‍ ഓമനക്കുട്ടൻ. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലചിത്ര സംവിധായകന്‍ അമല്‍നീരദ് മകനാണ്. നടി ജ്യോതിര്‍മയി മരുമകളാണ്.
