വാഹനാപകടത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു
Sep 8, 2023, 10:05 IST

കുറ്റ്യാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. തീക്കുനി പൂമുഖം തയ്യുള്ളതിൽ ടി. അഷ്‌റഫ് (45) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. വെള്ളൂര്‍ കോടഞ്ചേരി എല്‍.പി സ്‌കൂള്‍ അറബിക് അധ്യാപകനും പൊതുപ്രവര്‍ത്തകനുമാണ് ടി. അഷ്‌റഫ്.
ആഗസ്റ്റ് 25ന് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ കുന്നുമ്മല്‍ പള്ളിക്ക് സമീപം എതിരെ വന്ന ഗുഡ്‌സ് ഓട്ടോ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റ അഷ്‌റഫ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
