Times Kerala

നികുതി വെട്ടിപ്പ് കേസ്; വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സുരേഷ് ഗോപി 

 
 സു​രേ​ഷ് ഗോ​പി​ക്ക് പി​റ​ന്നാ​ൾ കേ​ക്ക് അ​യ​ച്ച് പ്ര​ധാ​ന​മ​ന്ത്രി


കൊച്ചി: നികുതി വെട്ടിച്ചെന്ന കേസില്‍ ഹൈക്കോടതിയിൽ അപ്പീല്‍ സമർപ്പിച്ച് നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി. പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍ സമർപ്പിച്ചത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ധ് ചെയ്യണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.

വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതി വെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതുവഴി സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ.

Related Topics

Share this story