താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം: സിബിഐ ഉടന്‍ അന്വേഷണം ഏറ്റെടുക്കണമെന്ന് കോടതി
Updated: Sep 9, 2023, 07:14 IST

കൊച്ചി: മലപ്പുറം മൂഴിക്കല്‍ സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസില്‍ സിബിഐ ഉടന്‍ അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി താമിര്‍ ജിഫ്രിയുടെ സഹോദരന് പി.എം. ഹാരിസ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവ് നല്‍കിയത്. കേസിന്റെ രേഖകള്‍ ഒരാഴ്ചയ്ക്കകം സിബിഐയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു കൈമാറാന്‍ പോലീസിനും നിര്‍ദേശം നല്കി.മലപ്പുറത്ത് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യവും അന്വേഷണം നടത്താനാവശ്യമായ സഹായവും പോലീസ് ഒരുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്