അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; പൂജപ്പുര ജയിലിലേക്ക് മാറ്റി

അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; പൂജപ്പുര ജയിലിലേക്ക് മാറ്റി
Updated on

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിൻ്റേതാണ് ഉത്തരവ്.14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.റിമാൻഡ് ചെയ്യപ്പെട്ട രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്കാണ് മാറ്റുക.യുവതിയെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് തിരുവനന്തപുരം സൈബർ പോലീസ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും യൂട്യൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പരാമർശങ്ങൾ നടത്തിയതിനാണ് രാഹുൽ ഈശ്വറിനെതിരെ നടപടിയെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com