സുരേഷ് ഗോപിയെ നയിക്കുന്നത് സവർണ്ണ ബോധമാണ് : സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി കമൽ
Nov 20, 2023, 19:14 IST

ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന് നിർദ്ദേശിച്ച ആളെപ്പോലെ നാണംകെട്ട കലാകാരനായി തന്റെ സഹപ്രവർത്തകനായ സുരേഷ് ഗോപി മാറിയതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് സംവിധായകൻ കമൽ പറഞ്ഞു. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞാണ് സുരേഷ് ഗോപി സ്വന്തം നാടിനെയും മാതാപിതാക്കളെയും തള്ളിപ്പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം എൻജിഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് കൊല്ലം സ്വദേശിയായ സുരേഷ് ഗോപി ഈയിടെ പറഞ്ഞു. പിറന്ന നാടിനെയും മാതാപിതാക്കളെയും തള്ളിപ്പറയുകയാണെന്ന കാര്യം മറന്നുകൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്. സുരേഷ് ഗോപിയെ നയിക്കുന്നത് സവർണ്ണ ബോധമാണ്. അതാണ് അദ്ദേഹത്തെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്, കമൽ പറഞ്ഞു.