യൂട്യൂബർ സൂരജ് പാലാക്കാരനെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി | Sooraj Palakkaran

കുട്ടിയുടെ പേരു വെളിപ്പെടുത്തിയ വിഡിയോയുടെ ഉദ്ദേശശുദ്ധി പരിഗണിച്ചാണ് നടപടി.
supreme court
Updated on

ഡൽഹി : യൂട്യൂബർ സൂരജ് പാലാക്കാരനെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി. കടയ്ക്കാവൂർ പോക്സോ കേസിൽ കുട്ടിയുടെ പേരു വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കുട്ടിയുടെ പേരു വെളിപ്പെടുത്തിയ വിഡിയോയുടെ ഉദ്ദേശശുദ്ധി പരിഗണിച്ചാണ് നടപടി.

ഇത്തരം നടപടി തുടർന്നുണ്ടായാൽ ഈ കേസ് സ്വയമേവ പുനഃസ്ഥാപിക്കപ്പെടുമെന്ന മുന്നറിയിപ്പോടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കോടതി റദ്ദാക്കിയത്.പേര് വെളിപ്പെടുത്തിയതിൽ അതിജീവിതയ്ക്കുണ്ടായ ബുദ്ധിമുട്ടിൽ നിരുപാധിക മാപ്പപേക്ഷയോടെ സൂരജ് സത്യവാങ്മൂലം നല്‍കിയതു സൂരജിന്റെ അഭിഭാഷകൻ അഡോൾഫ് മാത്യു ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com