നിലവാരമില്ലാത്ത ഫുട്ബോൾ ടർഫ്; ഉടമക്ക് 25.9 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
Nov 21, 2023, 10:54 IST

കൊച്ചി : ഫുട്ബോൾ ടർഫിൽ നിലവാരമില്ലാത്ത പുൽത്തകിടി സ്ഥാപിച്ചുനൽകി കബളിപ്പിച്ച വിതരണക്കാരനെതിരെ കോടതി. ടർഫ് ഉടമക്ക് 25,89,700/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത തർക്ക പരിഹാര കോടതി. കൊച്ചിയിലെ 'സ്പോർട്സ് ടെറൈൻ' എന്ന സ്ഥാപനത്തിനെതിരെ ചോറ്റാനിക്കര 'ലെജൻഡ് ഫുട്ബോൾ അക്കാദമി' ഉടമയായ എം.എസ് . സന്തോഷ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ പ്രസിഡന്റ് ഡി.ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്‍റെ ഉത്തരവ്.