സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്
Nov 21, 2023, 21:23 IST

ചെങ്ങന്നൂർ: സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനികൾക്ക് പരിക്ക്. ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ വള്ളക്കാലി എബ്രഹാം വില്ലയിൽ ബിൻസി, പ്ലസ് ടു വിദ്യാർഥിനിയായ പാവുക്കര ഫാത്തിമ മൻസിൽ ഫിദ ഹക്കീം എന്നിവർക്കാണ് പരിക്കേറ്റത്. മാന്നാർ-ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അംബിക ബസിൽ നിന്നാണ് വിദ്യാർഥിനികൾ തെറിച്ചു വീണത്. ചെങ്ങന്നൂർ ബുധനൂരിലാണ് സംഭവം നടന്നത്. ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്നും അമിതാവേഗതയിൽ വന്ന ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോളാണ് തെറിച്ചുവീണതെന്നും പരിക്കേറ്റ വിദ്യാർഥിനി പറഞ്ഞു.