കഴക്കൂട്ടം: പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്പോർട്സ് സ്ഥാപനത്തിലെ ബാഡ്മിന്റൺ പരിശീലകൻ കുന്നുകുഴി സ്വദേശി ജാക്സൺ (21) ആണ് പിടിയിലായത്.
പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ ബാഡ്മിന്റൺ പരിശീലനത്തിനിടെയാണ് ജാക്സൺ പരിചയപ്പെട്ടത്. രണ്ടുമാസത്തെ പരിചയമാണുണ്ടായിരുന്നത്.
പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. വിവരം അറിഞ്ഞ രക്ഷിതാക്കൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.