കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് ജീവൻ നഷ്‌ടമായ മിഥുൻ (13) എന്ന എട്ടാം ക്ലാസുകാരൻ്റെ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു. ആശുപത്രിയിൽ നിന്ന് മൃതദേഹം സ്‌കൂളിൽ എത്തിച്ചു. (Student electrocuted to death in Kollam)
കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തിയിരിക്കുകയാണ് സഹപാഠികളും നാട്ടുകാരും അധ്യാപകരുമെല്ലാം. 12 മണിക്ക് ശേഷം ഇവിടെ നിന്നും മൃതദേഹം വിളന്തറയിലെ വീട്ടിൽ എത്തിക്കുമെന്നാണ് വിവരം. വൈകുന്നേരം 5 മണിയോടെ സംസ്ക്കാരം നടക്കും.
സ്‌കൂളിന് പുറത്ത് പോലും ആളുകളുടെ വലിയ നിരയാണ് ഉള്ളത്. കൊച്ചി വിമാനത്താവളത്തിലെത്തിയ അമ്മ സുജ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പോലീസ് അകമ്പടിയോടെയാണ് അവർ എത്തുന്നത്.