കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് ജീവൻ നഷ്‌ടമായ മിഥുൻ എന്ന എട്ടാം ക്ലാസുകാരൻ്റെ മൃതദേഹം ആശുപത്രിയിൽ നിന്നും സ്‌കൂളിലേക്ക് കൊണ്ടുപോയി. കണ്ണീരോടെ അവനു വിട നൽകുകാനൊരുങ്ങുകയാണ് ഒരു നാടാകെ.(Student electrocuted to death in Kollam )
12 മണി വരെ സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിളന്തറയിലെ വീട്ടിൽ എത്തിക്കും.
അതേസമയം, നാട്ടിലെത്തിയ കുട്ടിയുടെ അമ്മ പോലീസ് അകമ്പടിയോടെ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. 5 മണിയോടെയാണ് സംസ്ക്കാരം നടക്കുന്നത്.