കൊച്ചി : കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ കേരളത്തിൽ എത്തി. ഇവർ കൊച്ചി വിമാനത്താവളത്തിലാണ് എത്തിയത്.(Student electrocuted to death in Kollam )
അവരെ കാത്ത് അടുത്ത ബന്ധുക്കളും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ഇവിടെ അതിവൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ വാവിട്ട് കരഞ്ഞു.
കണ്ണീരോടെ തന്നെ അവരുമായി വാഹനം പോലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് തിരിച്ചു. രാവിലെ 10 മണി മുതൽ സ്‌കൂളിൽ മിഥുൻ്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം 5 മണിയോടെ സംസ്ക്കാരം നടക്കും.