Electrocuted : 'വാഹനത്തിന് മുന്നിൽ ചാടി വീഴുന്നത് രക്തസാക്ഷിയെ സൃഷ്ടിക്കാൻ': മന്ത്രി വി ശിവൻകുട്ടി, മിഥുൻ്റെ മരണത്തിൽ സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ്

രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Student Electrocuted to death in Kollam
Published on

തിരുവനന്തപുരം : കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ മാനേജർക്ക് നോട്ടീസ്. സംഭവത്തിൽ വിശദീകരണം നൽകണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നുമാണ് സർക്കാർ നൽകിയ നോട്ടീസിൽ ഉള്ളത്. (Student Electrocuted to death in Kollam )

അതേസമയം, അപകടത്തിനിടയാക്കിയ വൈദ്യുതി ലൈൻ ഇന്ന് കെ എസ് ഇ ബി മറ്റും. സംഭവത്തിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധ രീതിയെ വിമർശിച്ചു കൊണ്ട് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.

രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും, മരണവീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി കരിങ്കൊടി കാണിക്കുന്നത് മറ്റൊരു രക്തസാക്ഷിയെ ഉണ്ടാകാനുള്ള നീക്കം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com