പന്തളത്ത് വീട്ടമ്മയെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയെന്ന് സ്ഥിരീകരണം
Sep 17, 2023, 18:36 IST

പത്തനംതിട്ട: പന്തളത്ത് വീട്ടമ്മയെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച രാവിലെ പൂഴിക്കാട് സ്വദേശി ശ്രീകലയെയാണ് തെരുവുനായ ആക്രമിച്ചത്. സമീപത്ത് ചുറ്റിത്തിരിഞ്ഞ നിരവധി നായകളെ ഈ നായ കടിച്ചിരുന്നു. തുടർന്ന് നായ ചത്തതോടെയാണ് പേവിഷബാധയെന്ന സംശയമുണ്ടായത്. മേഖലയിൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിവരികെയാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
