Times Kerala

 ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ തെ​രു​വു​നായ ആ​ക്ര​മ​ണം: ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

 
dogs
 

ഇ​രി​ങ്ങാ​ല​ക്കു​ട: തെ​രു​വു​നാ​യയുടെ ആ​ക്ര​മ​ണ​ത്തി​ല്‍ കാ​റ​ളം കി​ഴു​ത്താ​ണി​യി​ല്‍ ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. രോ​മം കൊ​ഴി​ഞ്ഞ നി​ല​യി​ലു​ള്ള നാ​യ​യാ​ണ് ആ​ക്ര​മി​ച്ച​ത്.  വ​ഴി​യി​ലൂ​ടെ ന​ട​ന്ന് പോ​കു​ന്ന​വ​രെ​യും വീ​ട്ടി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ അ​ട​ക്ക​മാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്.  

കി​ഴു​ത്താ​ണി സ്വ​ദേ​ശി​ക​ളാ​യ ഐ​ക്ക​ര​പ​റ​മ്പി​ല്‍ സു​ന​ന്ദ(60), കു​ട്ടാ​ല​യ്ക്ക​ല്‍ ശ്രീ​കു​ട്ട​ന്‍ (28), കു​ഞ്ഞ​ലി​ക്കാ​ട്ടി​ല്‍ ശെ​ന്തി​ല്‍​കു​മാ​ര്‍(49), കു​ന്ന​ത്ത​പ​റ​മ്പി​ല്‍ സൗ​ദാ​മി​നി (80), വെ​ട്ടി​യാ​ട്ടി​ല്‍ അ​നി​ത (53), പു​ല്ലൂ​ര്‍ സ്വ​ദേ​ശി വെ​ളു​ത്തേ​ട​ത്ത് പ​റ​മ്പി​ല്‍ ര​മ(53) എ​ന്നി​വ​ര്‍​ക്കാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.  പ​രി​ക്കേ​റ്റ​വ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. 

Related Topics

Share this story