Times Kerala

ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റി; പകരം പി ബി നൂഹ്

 
ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റി; പകരം പി ബി നൂഹ്

തിരുവനന്തപുരം: സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. പി ബി നൂഹിനെ ശ്രീറാമിനു പകരം സപ്ലൈകോ സിഎംഡിയാക്കി.  പി ബി നൂഹ് ടൂറിസം ഡയറക്ടർ ആയിരുന്നു. ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്ന് പി ബി നൂഹിനെ മാറ്റിയ ശേഷം പുതിയ നിയമനം കെടി‍ഡിസി എംഡിയും ആരോഗ്യ–കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടർ.

കെടിഡിസി എംഡി സ്ഥാനവും ശിഖ സുരേന്ദ്രൻ വഹിക്കും. അതേസമയം ശ്രീറാം വെങ്കിട്ടരാമന് ഇതുവരെ പുതിയ നിയമനം നൽകിയിട്ടില്ല. എറണാകുളം ജില്ലാ വികസന കമ്മിഷണർ എം എസ് മാധവിക്കുട്ടിയെ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി.

Related Topics

Share this story