സീരിയല്‍ താരത്തിന്റെ വ്യാജ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; തമിഴ്‌നാട് സ്വദേശി പിടിയിൽ

arrest
 തിരുവനന്തപുരം:  മലയാളം, തമിഴ് സീരിയല്‍ താരത്തിന്റെ  ചിത്രങ്ങള്‍ മുഖം മോര്‍ഫ് ചെയ്ത് നഗ്​നചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തിൽ  തമിഴ്നാട് സ്വദേശി അറസ്​റ്റില്‍. കന്യാകുമാരി വടക്കോട്ടെ പുതുകുളം വീട്ടില്‍ മണികണ്ഠന്‍ ശങ്കറിനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത് . തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ  അറസ്​റ്റ്​ ചെയ്തത്.എ.ഡി.ജി.പി മനോജ് എബ്രഹാമിെന്‍റ നിര്‍ദേശപ്രകാരം സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ചാണ് തമിഴ്നാട്ടില്‍നിന്ന് ഇയാളെ കേരള പൊലീസ് അറസ്​റ്റ്​ ചെയ്തത്.സീരിയല്‍ നടിയുടെ പേരില്‍ വ്യാജ ഇന്‍സ്​റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കുകയും അതുവഴിയാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നും ​ കണ്ടെത്തിയിട്ടുണ്ട് .

Share this story