Times Kerala

'പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയുള്ള പ്രത്യേക സാഹചര്യം'; മുഖ്യമന്ത്രി 

 
'പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയുള്ള പ്രത്യേക സാഹചര്യം'; മുഖ്യമന്ത്രി 

മാധ്യമങ്ങളെ കാണാത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളെ കാണാതിരുന്നതല്ല. ഇടവേള എടുത്തത് മാത്രമാണ്. കാണേണ്ട എന്നായിരുന്നെങ്കില്‍ ഇപ്പോഴും കാണുമായിരുന്നില്ല. ശബ്ദത്തിന് ചെറിയ പ്രശ്‌നമുണ്ടായതും ഒരു ഘടകമാണെന്ന്  മുഖ്യമന്ത്രി പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിന്റെ പരാജയത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പുതുപ്പള്ളിയിലെ വിജയത്തെ കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്.  പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയുള്ള പ്രത്യേക സാഹചര്യമായിരുന്നെന്നും അത് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലത്തിലും കണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ ഗൂഡാലോചന നടത്തിയെന്നതിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറപടി പറഞ്ഞു. ചില സ്ഥാനങ്ങള്‍ക്ക് വേണ്ടി ചിലര്‍ ഗൂഡനീക്കങ്ങള്‍ നടത്തിയെന്നതൊക്കെ പുറത്തുവന്ന കാര്യമാണല്ലോ എന്നും അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോഴുള്ള യുഡിഎഫിന്റെ ഉദ്ദേശം എന്തായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
 

Related Topics

Share this story