Times Kerala

ക​രു​വ​ന്നൂ​രി​ലെ ഇഡി പ​രി​ശോ​ധ​ന​യി​ല്‍ പ്ര​ത്യേ​ക അ​ജ​ണ്ട​യെ​ന്ന് സി​പി​എം
 

 
ക​രു​വ​ന്നൂ​രി​ലെ ഇഡി പ​രി​ശോ​ധ​ന​യി​ല്‍ പ്ര​ത്യേ​ക അ​ജ​ണ്ട​യെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) നടത്തുന്ന പ​രി​ശോ​ധ​ന​യി​ല്‍ പ്ര​ത്യേ​ക അ​ജ​ണ്ടയു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.

ഇ​ഡി ചോ​ദ്യം​ചെ​യ്യാ​ന്‍ പോ​കാ​ത്ത സ്ഥ​ല​മു​ണ്ടോ​യെ​ന്നും ചോ​ദ്യം​ചെ​യ്യാ​ത്ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ണ്ടോ​യെ​ന്നും ഗോ​വി​ന്ദ​ൻ പ​രി​ഹ​സി​ച്ചു. ഒ​രു വ​ശ​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി​യെ ചോ​ദ്യം​ചെ​യ്യു​മ്പോ​ള്‍ മ​റു​വ​ശ​ത്ത് കെ.​സു​ധാ​ക​ര​നെ​യും ഇ​ഡി ചോ​ദ്യംചെയ്യുകായാണെന്ന് ഗോവിന്ദൻ പറഞ്ഞു. 


ക​രു​വ​ന്നൂ​രി​ല്‍ മാ​ത്ര​മ​ല്ല എ​വി​ടെ ബാ​ങ്ക് ത​ട്ടി​പ്പ് ന​ട​ന്നാ​ലും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി നിലപാടെന്നും  ഇ​തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ കൂട്ടിച്ചേർത്തു. 

Related Topics

Share this story