സോളാർ: ചോദ്യങ്ങളിൽ മറുപടി പറയാതെ കൊടിക്കുന്നിൽ സുരേഷ്

ആലപ്പുഴ: സോളാർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മറുപടി പറയാതെ കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്നാണ് അദ്ദേഹം ഒഴിഞ്ഞുമാറിയത്.
കേസുമായി ബന്ധപ്പെട്ട് പറയാനുള്ളത് കെപിസിസി പ്രസിഡന്റ് പറയുമെന്നും വിഷയം കോൺഗ്രസിൽ ചർച്ച ചെയ്തിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. സോളാർ ഗൂഢാലോചനക്കേസ് സംസ്ഥാന പോലീസ് അന്വേഷിക്കേണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യം.

സോളാർ ഗൂഢാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനാൽ മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെടില്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെങ്കിൽ നിയമവഴി തേടുമെന്നും സതീശൻ വ്യക്തമാക്കി.