മണ്ണ് ദിനാചരണം: ചിത്ര രചനാ, പ്രശ്നോത്തരി മത്സരം
Nov 19, 2023, 23:30 IST

ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടാമ്പി താലൂക്കിലെ യു.പി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരവും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്നോത്തരി മത്സരവും നടത്തും. നാഗലശ്ശേരി ജി.എച്ച്.എസ് സ്‌കൂളില്‍ നവംബര്‍ 25ന് രാവിലെ 9.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ജലച്ചായം വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 9847904004, 9847304772.