Times Kerala

 സോഫ്റ്റ്‌വെയർ പരിശീലനം

 
 സോഫ്റ്റ്‌വെയർ പരിശീലനം
 

ഐസിഫോസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ലാടെക്ക് സോഫ്റ്റ്‌വെയർ    പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

          കമ്പ്യൂട്ടറിൽ ഡോക്യൂമെന്റുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് ലാടെക്ക്.  ഉയർന്ന നിലവാരത്തിലുള്ള ടൈപ്പ് സെറ്റിങ് സംവിധാനമാണിത്. വിദ്യാർത്ഥികൾ, അധ്യാപകർ, റിസർച്ച് സ്‌കോളർ എന്നിവർക്ക്  കോഴ്‌സിലേക്ക് അപേക്ഷിക്കാം.

          കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിൽ 2023 സെപ്റ്റംബർ 25, 26 തീയതികളിലാണ് പരിശീലനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. https://icfoss.in/event-details/176എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 21. കൂടുതൽ വിവരങ്ങൾക്ക്: 7356610110, 2700012/13, 471 2413013, 9400225962

Related Topics

Share this story