Times Kerala

സ്‌കൂളിലെത്തിയ വിദ്യാർഥിയുടെ ബാഗിൽ പാമ്പിനെ കണ്ടെത്തി

 
mjm,uj


ചേലക്കര: സ്‌കൂളിലെത്തിയ വിദ്യാർഥിയുടെ ബാഗിൽ പാമ്പിനെ കണ്ടെത്തി. ചേലക്കര എൽഎഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥി ബാഗ് തുറന്ന് പുസ്തകം പുറത്തെടുത്തപ്പോഴാണ് സംഭവം അറിഞ്ഞത്.

 കൈയിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടപ്പോൾ ആണ്  പാമ്പിനെ കണ്ടത്. സഹപാഠികൾ ക്ലാസ് മുറിയിൽ നിന്ന് ബാഗ് പുറത്തെടുത്തു. സ്‌കൂൾ പരിസരത്ത് ജോലിക്കെത്തിയവരുടെ സഹായത്തോടെയാണ് പാമ്പിനെ കൊന്നത്. വയലിനോട് ചേർന്നാണ് കുട്ടിയുടെ വീട്. തിങ്കളാഴ്ച നടന്ന സംഭവം ഇന്നലെ സ്‌കൂൾ അധികൃതർ പുറത്തുവിട്ടു.

Related Topics

Share this story