അനധികൃത കള്ള് കടത്തൽ ; മൂന്നംഗ സംഘം പിടിയില്‍

news
 തിരുവനന്തപുരം: അനധികൃതമായി കളള് കടത്തുകയായിരുന്ന  മൂന്നംഗ സംഘത്തെയും  വാഹനവും പോലീസ് പിടികൂടി.കള്ള് കടത്തുകയായിരുന്ന  നെയ്യാറ്റിൻകര ചരുവിള സ്വദേശിയും ഷാപ്പുടമയുമായ പ്രവീൺ (62),  ഒപ്പമുണ്ടായിരുന്ന  മൂന്നുകല്ലിൻമൂട് സ്വദേശി സുനിൽ(48),പാറശ്ശാല സ്വദേശി ജയപാലൻ(60) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.കൂടാതെ മാരുതി എർട്ടിഗ  കാറിനകത്ത് രണ്ട്  കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 74 ലിറ്റർ കളളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് . 

Share this story