ആലപ്പുഴ : ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പുക ഉയർന്നു. ആലപ്പുഴ തുറവൂരിലായിരുന്നു സംഭവം ഉണ്ടായത്.
എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. ബസിൽ നിന്ന് പുക ഉയർന്നതിന് പിന്നാലെ ബസ് നിർത്തിയ ശേഷം ഉടന്‍ ആളുകളെ സുരക്ഷിതമായി പുറത്തിറക്കി.