Times Kerala

തൊഴിലുറപ്പ് തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് പ്രോജക്ട് ഉന്നതിയിൽ വിദഗ്ദ്ധ പരിശീലനം

 
vvv

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ മൂന്ന് വർഷം 100 ദിവസം പൂർത്തിയാക്കിയ കുടുംബത്തിലെ 18 മുതൽ 45 വയസ്സുവരെയുള്ള അംഗങ്ങൾക്ക് വിവിധ മേഖലകളിൽ പ്രോജക്ട് ഉന്നതി യിൽ വിദഗ്ധ പരിശീലനം നൽകുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ അവിദഗ്ധ മേഖലയിൽ നിന്ന് വിദഗ്ധരാക്കി മാറ്റുന്നതോടൊപ്പം അവർക്ക് സുസ്ഥിര വരുമാനവും പൂർണ്ണസമയ തൊഴിലും പ്രധാനം ചെയ്യുകയാണ് ലക്ഷ്യം. കേരളത്തിൽ സംസ്ഥാന തൊഴിലുറപ്പ് മിഷനും എസ്.ആർ.എൽ.എം മായി പ്രവർത്തിക്കുന്ന കുടുംബശ്രീയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

അർഹതയുളള കുടുംബങ്ങൾക്ക് വിദഗ്ധ പരിശീലനവും, സ്വയം തൊഴിൽ പരിശീലനവുമാണ് നൽകുന്നത്. ഡി.ഡി.യു.ജി.കെ.വൈ., ആർ.എസ്.ഇ.ടി.ഐ., കെ.വി.കെ. എന്നിവ മുഖാന്തിരമാണ് പരിശീലനം.
പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പരിശീലനകാലത്ത് തൊഴിലാളികൾക്ക് ലഭിക്കുന്ന അവിദഗ്ധ വേദനത്തിന് തുല്യമായ സ്റ്റൈപ്പന്റ് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്കുകളിലെ തൊഴിലുറപ്പ് പദ്ധതി ഓഫീസുമായി ബന്ധപ്പെടണമെന്ന് എം.ജി.എൻ.ആർ.ഇ.ജി.എസ്. ജോയിൻ്റ് പ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു.

Related Topics

Share this story