SIR സമയപരിധി നീട്ടി: കേരളമടക്കമുള്ള 12 സംസ്ഥാനങ്ങൾക്ക് ആശ്വാസം; ഫോം വിതരണം ഡിസംബർ 11 വരെ | SIR

ഡിസംബർ 16-നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക.
SIR deadline extended, Relief for 12 states including Kerala
Updated on

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടികാ പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളുടെ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് സമയപരിധി നീട്ടി നൽകിയത്.(SIR deadline extended, Relief for 12 states including Kerala)

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വോട്ടർ പട്ടികാ നടപടികൾ നീട്ടിവെക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നു. പുതിയ ഉത്തരവ് പ്രകാരം, ഡിസംബർ 11 വരെ ഫോം വിതരണം ചെയ്യാം. നേരത്തെ ഇത് ഡിസംബർ 4 ആയിരുന്നു. ഡിസംബർ 16-നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. പഴയ തീയതി ഡിസംബർ 9 ആയിരുന്നു. അന്തിമ പട്ടിക ഫെബ്രുവരി 14-ന് പുറത്തിറക്കും പഴയ തീയതി ഫെബ്രുവരി 7 ആയിരുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച ഉത്തരവാണ് പുറത്തുവന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ ഫോം വിതരണം പൂർത്തിയാക്കി കരട് പട്ടിക പുറത്തിറക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു.

സമയം നീട്ടിയതോടെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒ) ഫോം വിതരണത്തിനും ഡിജിറ്റലൈസേഷൻ നടപടികൾക്കുമായി ഒരാഴ്ച കൂടുതൽ സമയം ലഭിക്കും. സമയക്കുറവ് കാരണം സമ്മർദ്ദത്തിലായിരുന്ന ബി.എൽ.ഒമാർക്ക് ഇത് വലിയ ആശ്വാസമാണ്. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഡിസംബർ ഒമ്പതിനാണ്. സമയം നീട്ടിയതോടെ ഒരാഴ്ച കൂടുതലായി നടപടികൾക്ക് സമയം ലഭിക്കുമെന്ന ആശ്വാസമാണ് ലഭിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com