പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സിദ്ധൻ അറസ്റ്റിൽ
Sep 7, 2023, 19:55 IST

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ സിദ്ധൻ അറസ്റ്റിൽ. കൂത്തുപറമ്പിൽ എലിപ്പറ്റച്ചിറയിൽ ചാത്തൻസേവ കേന്ദ്രം നടത്തുന്ന ജയേഷിനെയാണ് പിടികൂടിയത്.
ജയേഷിന്‍റെ ചാത്തൻസേവ കേന്ദ്രത്തിലെത്തിയ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. പെൺകുട്ടി പിന്നീട് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത് മാതാപിതാക്കൾ ശ്രദ്ധിക്കുകയും കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു.
കൗൺസിലിങ്ങിലാണ് ലൈംഗികാതിക്രമം വിവരം പെൺകുട്ടി പുറത്ത് പറഞ്ഞത്. തുടർന്ന് വീട്ടുകാർ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകുകയും ഇന്നലെ രാത്രിയിൽ ജയേഷൈൻ പിടികൂടുകയുമായിരുന്നു.
