Times Kerala

 പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​സ്ഐ​യെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ സി​ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ
 

 
 പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​സ്ഐ​യെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ സി​ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ർ: പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​സ്ഐ​യെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച സി​ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. നെ​ടു​പു​ഴ സി​ഐ ടി.​ജി. ദി​ലീ​പ് കു​മാ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീകരിച്ചത്. എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ ആ​ണ് സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത് കൊണ്ട്  ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എ​സ്ഐ ടി.​ആ​ർ. ആ​മോ​ദ് പൊ​തു​സ്ഥ​ല​ത്ത് ഇ​രു​ന്ന് മ​ദ്യ​പി​ച്ചെ​ന്ന് ദി​ലീ​പ് കു​മാ​ർ ആരോപിച്ചതിന് പിന്നാലെ  ആ​മോ​ദി​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെയ്തിരുന്നു. എ​ന്നാ​ൽ രക്ത​പ​രി​ശോ​ധ​​ന​യി​ൽ എ​സ്ഐ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹ​ത്തെ സ​ർ​വീ​സി​ൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. 
 
 

Related Topics

Share this story