ഓർഡർ ചെയ്ത ഭക്ഷണം കിട്ടാൻ വൈകി, ചോദ്യം ചെയ്തു: മൂന്നാറിൽ യുവാവിനെ ഇരുമ്പ് ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് തട്ടുകടക്കാരൻ | Munnar

മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Shopkeeper hit a young man on the head with an iron shovel in Munnar
Published on

മൂന്നാർ: ഓർഡർ നൽകിയ ഭക്ഷണം നൽകാത്തതിനെ ചോദ്യം ചെയ്ത വിനോദസഞ്ചാരിയായ യുവാവിനെ തട്ടുകടക്കാരൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കൊല്ലം അർക്കന്നൂർ കാരാളിക്കോണം സ്വദേശി എം. ഷംനാദിനാണ് (33) മർദ്ദനമേറ്റത്. ഇദ്ദേഹം നിലവിൽ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്.(Shopkeeper hit a young man on the head with an iron shovel in Munnar)

ബുധനാഴ്ച രാത്രി 10 മണിയോടെ പോസ്റ്റ് ഓഫീസ് കവലയിലുള്ള ഒരു തട്ടുകടയിലാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഭക്ഷണം ഓർഡർ ചെയ്ത ശേഷം കാത്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് ശേഷം വന്നവർക്ക് തട്ടുകടക്കാരൻ ആഹാരം വിളമ്പിയതോടെ, ഷംനാദ് ഇത് ചോദ്യം ചെയ്തു.

തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ തട്ടുകടക്കാരൻ കൈവശമുണ്ടായിരുന്ന ഇരുമ്പ് ചട്ടുകം ഉപയോഗിച്ച് ഷംനാദിന്റെ തലയിലും മുഖത്തും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സുഹൃത്തും നാട്ടുകാരും ചേർന്നാണ് ഉടൻ തന്നെ ഷംനാദിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com