തൃശൂരിൽ സ്‌കൂളിൽ വെടിവെയ്പ്പ്; തോക്കുമായി എത്തിയത് പൂർവ്വവിദ്യാർഥി
Nov 21, 2023, 12:17 IST

തൃശൂർ വിവേകോദയം സ്‌കൂളിൽ വെടിവെയ്പ്പ്. സ്‌കൂളിലെ പൂർവ്വവിദ്യാർഥിയാണ് സ്‌കൂളിൽ വെടിയുതിർത്തത്. ക്ലാസ് മുറിയിൽ കയറിയ ഇയാൾ മൂന്ന് തവണ വെടിയുതിർത്തു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
യുവാവ ലഹരിക്ക് ഉടമയാണെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. എയർ ഗണ്ണായിരുന്നു ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്റ്റാഫ് റൂമിൽ കയറിയ ഇയാൾ അധ്യാപകരെയും ഭീഷണിപ്പെടുത്തി. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
