പാലക്കാട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

death
 പാലക്കാട് : വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. കോങ്ങാട് മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ എന്ന 28 കാരിയാണ് മരിച്ചത്. ഇരുമ്പ് തോട്ടി കൊണ്ട് വിറക് ഒടിക്കുന്നതിനിടെയാണ് നീതുവിന് ഷോക്കേറ്റത്. അബദ്ധത്തില്‍ തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Share this story