ആലുപ്പുഴയിൽ കല്യാണപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റു; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു
Sep 8, 2023, 20:27 IST

ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് ഏഴോടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ, മകൻ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയർത്തിയ പന്തൽ അഴിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തൊഴിലാളികള്‍ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.