ഷിജു ഖാന്‍ അടക്കമുള്ളവരുടെ സ്ഥാനം ജയിലിലാണ്; ദത്ത് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍

ഷിജു ഖാന്‍ അടക്കമുള്ളവരുടെ സ്ഥാനം ജയിലിലാണ്; ദത്ത് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍

തിരുവനന്തപുരം ദത്ത് വിവാദത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരെ രുക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ദത്ത് വിവാദത്തില്‍ നിയമങ്ങള്‍ തെറ്റിച്ച ശിശു ക്ഷേമസമിതി ഇപ്പോഴും തുടരുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന എന്‍എസ് മാധവന്‍ ജനങ്ങളെ സേവിക്കുക എന്ന സമിതിയുടെ ഉത്തരവാദിത്വം മറക്കരുത് എന്നും ഓര്‍മ്മിപ്പിക്കുന്നു. ഇതിന് തയ്യാറല്ലാത്തവരെ പുറത്താക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ, 

ദത്ത്‌ വിവാദത്തിൽ നിയമങ്ങൾ തെറ്റിച്ച ശിശു ക്ഷേമസമിതി ഇപ്പോഴും തുടരുന്നു. ഭരണകക്ഷിയെ പിന്തുണക്കുണക്കുന്നവർക്ക്‌ ആയിരിക്കും സാധാരണ സമിതിയിൽ അംഗത്വം. അതു തന്നെ തെറ്റു. അതു കിട്ടികഴിഞ്ഞാൽ സമിതിക്കാർ ജനങ്ങളെ സേവിക്കണം. അല്ലെങ്കിൽ പുറത്താക്കണം. ഷിജു ഖാൻ തുടങ്ങിയവരുടെ സ്ഥാനം ജയിലിലാണു.


 

Share this story