കണ്ണൂർ : കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്ഐക്ക് വിജയം. തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്. കാസര്‍കോട്, വയനാട് ജില്ലാ എക്‌സിക്യൂട്ടിവ് സീറ്റുകളാണ് യുഡിഎസ്എഫ് പിടിച്ചെടുത്തത്.
നന്ദജ് ബാബു (ചെയര്‍പേഴ്‌സണ്‍), കവിത കൃഷ്ണന്‍(സെക്രട്ടറി), ദില്‍ജിത്(വൈസ് ചെയര്‍പേഴ്‌സണ്‍), അല്‍ന വിനോദ്(ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍), അദിഷ(ജോയിന്റ് സെക്രട്ടറി), ശ്രീരാഗ്(കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ്) എന്നിവരാണ് വിജയിച്ച എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍. ഫിദ (കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടിവ്), മുഹമ്മദ് നിഹാല്‍(വയനാട് ജില്ലാ എക്‌സിക്യൂട്ടിവ്) എന്നിവര്‍ യുഡിഎസ്എഫില്‍ നിന്നും വിജയിച്ചു.
തെരഞ്ഞെടുപ്പിനിടെ ക്യാമ്പസില്‍ വലിയ സംഘർഷം ഉണ്ടായി. എസ്എഫ്ഐ സ്ഥാനാർത്ഥി ഒരു യുയുസിയുടെ ബാഗ് തട്ടി പറിച്ചോടി എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വൻ സംഘർഷമുണ്ടായി. എസ്എഫ്ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി അധിഷയെ പൊലീസ് പിടിച്ചു വെച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.
സംഘർഷത്തിൽ എസ്എഫ് ഐ - യു ഡിഎസ്എഫ് പ്രവർത്തകർക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. യുഡിഎസ്എഫ് കള്ളവോട്ടിന് ശ്രമിച്ചു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചിരുന്നു. പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ അകാരണമായി മർദിച്ചെന്നും ആരോപണം ഉയരുന്നു. ലാത്തിയടിയിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു.