രാഹുൽ മാങ്കൂട്ടത്തിൽ MLAയ്ക്ക് എതിരെയുള്ള ലൈംഗിക പീഡന കേസ് : അന്വേഷണത്തിനായി പ്രത്യേക സംഘം; നേതൃത്വം സിറ്റി പോലീസ് കമ്മീഷണർക്ക് | Rahul Mamkootathil

ഇദ്ദേഹത്തിനായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Sexual harassment case against Rahul Mamkootathil, Special team to investigate
Updated on

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ആയിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക. ഡി.സി.പി., ഒരു അസിസ്റ്റന്റ് കമ്മീഷണർ എന്നിവർ ഉൾപ്പെടുന്നതായിരിക്കും പ്രത്യേക സംഘം. ഉദ്യോഗസ്ഥർ ആരൊക്കെയായിരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ആയിരിക്കും ഉത്തരവ് പുറത്തിറക്കുക. ഉത്തരവ് ഇന്ന് വൈകുന്നേരത്തോടെ ഇറങ്ങുമെന്നാണ് വിവരം.(Sexual harassment case against Rahul Mamkootathil, Special team to investigate)

കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം റൂറൽ മേഖലയിലാണ്. എന്നാൽ, കുറ്റകൃത്യം നടന്നത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് എഫ്.ഐ.ആർ. നേമം സ്റ്റേഷനിലേക്ക് കൈമാറിയത്. നിലവിൽ നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. ഇദ്ദേഹത്തെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തിരച്ചിൽ തുടരുകയാണ്.

ഒരു ഡെപ്യൂട്ടി കമ്മീഷണറും (ഡി.സി.പി.) ഒരു അസിസ്റ്റന്റ് കമ്മീഷണറും (എ.സി.പി.) ഉൾപ്പെടുന്നതാണ് പ്രത്യേക സംഘം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങുമെന്നാണ് വിവരം.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. ഇദ്ദേഹത്തിനായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. നെയ്യാറ്റിൻകര ജെ.എഫ്.സി.എം. 7 കോടതിയിലാണ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു.

തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയിൽ പറയുന്നത്. ബലാത്സംഗ ദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങളെക്കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് തുടർന്നു.

യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തലിന്റെയും ഏറ്റവും അടുപ്പമുള്ള പ്രവർത്തകരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എല്ലാ തരത്തിലുമുള്ള പൊതുബന്ധങ്ങളും വിഛേദിച്ചിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ ഏതെങ്കിലും വിമാനത്താവളങ്ങൾ വഴി രാജ്യം വിടാൻ ശ്രമിക്കുന്നുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, ബ്യൂറോ ഓഫ് എമിഗ്രേഷന് കത്തയച്ചുകൊണ്ട് രാജ്യത്തുള്ള എല്ലാ എയർപോർട്ടുകളിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. രാഹുലിനെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com