Times Kerala

മാഹിക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

 
മാഹിക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
മാഹി: ദേശീയപാതയിൽ മാഹിക്ക് സമീപം കുഞ്ഞിപ്പള്ളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടം സംഭവിച്ചത്.  വടകര ഭാഗത്ത് നിന്ന് മാഹി ഭാഗത്തേക്ക് മരച്ചീനിയുമായ എത്തിയ മിനി ലോറിയിൽ എതിർദിശയിൽ നിന്നും അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കണ്ണൂർ -കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. 

ഇടിയെ തുടർന്ന് മിനി ലോറിയുടെ മുൻഭാഗം പൂർണമായി  തകർന്നു. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറെ നാട്ടുകാർ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. ബസിലെ നിരവധി യാത്രക്കാർക്കും പരിക്കേറ്റുണ്ട്. ഇവരെ വടകരയിലെയും മാഹിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story