കോഴിക്കോട്: പരീക്ഷാ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് ഗുരുതര വീഴ്ച. നാല് വർഷ ബിരുദ കോഴ്സായ എം.ഡി.സി. സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഗുരുതര പിഴവുണ്ടായത്. കഴിഞ്ഞ വർഷം നടത്തിയ പരീക്ഷയുടെ അതേ ചോദ്യക്കടലാസാണ് ഇത്തവണയും വിദ്യാർഥികൾക്ക് നൽകിയത്.(Serious lapse in Calicut University, Question paper given for MDC Psychology exam contains same questions as last year)
ചോദ്യക്കടലാസ് ആവർത്തനം ശ്രദ്ധയിൽപ്പെട്ടതോടെ കാലിക്കറ്റ് സർവകലാശാല പരീക്ഷ റദ്ദാക്കുമെന്ന് അറിയിച്ചു. സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച വിദ്യാർഥികളെ വലച്ചിരിക്കുകയാണ്.
വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നതിലുള്ള ആശങ്കയിലാണ് വിദ്യാർഥികൾ. സംഭവത്തെക്കുറിച്ച് സർവകലാശാല അന്വേഷണം ആരംഭിച്ചു.