പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവതി നൽകിയ മൊഴിയിൽ ഗുരുതരമായ ആരോപണങ്ങൾ | Rahul Mamkootathil

ഇന്നലെ രാത്രിയോടെയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
Serious allegations in the statement given by the woman against Rahul Mamkootathil
Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴിയിൽ ഗുരുതരമായ ആരോപണങ്ങൾ. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ കേസെടുത്തു. എഫ് ഐ ആറും രജിസ്റ്റർ ചെയ്തു.(Serious allegations in the statement given by the woman against Rahul Mamkootathil )

ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം റൂറൽ എസ്.പി.യുടെ മേൽനോട്ടത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയനാക്കിയെന്നുമാണ് യുവതി മൊഴി നൽകിയിട്ടുള്ളത്.

താൻ നേരിട്ട ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ മുൻപ് നേരിട്ട് അറിയിച്ചിരുന്നതായും യുവതി മൊഴിയിൽ പറഞ്ഞിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com