ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച്; അന്വേഷണ റിപ്പോർട്ട്
Sep 10, 2023, 07:00 IST

കോഴിക്കോട്: ഹർഷിന കേസിൽ പോലീസ് കുന്നമംഗലം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണെന്ന് രേഖകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളജ് എസിപിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും അശ്രദ്ധയും ജാഗ്രത കുറവുമാണ് കത്രിക വയറ്റിൽ കുടുക്കാൻ കാരണമെന്ന പോലീസ് കുന്നമംഗലം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.