ഇടുക്കി : കട്ടപ്പനയിലെ കുട്ടികളുടെ ജീവന് ഭീഷണിയായി തീർന്നിരിക്കുകയാണ് സ്‌കൂളുകൾ. കട്ടപ്പന എൽപി സ്കൂൾ, കട്ടപ്പന ട്രൈബൽ ഹയർ സെക്കൻ്ററി സ്‌കൂൾ എന്നിവയാണിത്. (Schools in Kattappana under threat)
ഒരിടത്ത് കെട്ടിടം അപകടാവസ്ഥയിലാണ്. മുന്നൂറോളം കുട്ടികൾ പഠിക്കുന്ന കട്ടപ്പന ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിന് ഫിറ്റ്നസില്ല. ജീവൻ പണയം വച്ച് തന്നെയാണ് കുട്ടികൾ ഇവിടേക്കെത്തുന്നത്. കട്ടപ്പന മുനിസിപ്പാലിറ്റി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.
എൽപി സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്ത് കൂടിയാണ് ത്രീ ഫേസ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ ഇവിടേക്കെത്തി.