സ്കൂളിലെ വെടിവയ്പ്പ്; ജഗൻ തോക്ക് വാങ്ങിയത് ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന്
Nov 21, 2023, 19:26 IST

തൃശൂർ: വിവേകോദയം സ്കൂളിലെ പൂർവ വിദ്യാർഥി വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജഗൻ തോക്ക് വാങ്ങിയത് ട്രിച്ചൂർ ഗൺ ബസാറിൽനിന്നാണെന്ന് പോലീസ് കണ്ടെത്തി.1,800 രൂപയ്ക്കാണ് തോക്ക് വാങ്ങിയത്. പലപ്പോഴായി പിതാവിൽനിന്നു വാങ്ങിയാണ് പണം സ്വരൂപിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
നിയമാനുസൃതമായ രേഖകൾ ഉപയോഗിച്ചുകൊണ്ടാണ് ജഗൻ തോക്കു വാങ്ങിയതെന്നും അപകടസാധ്യതയുള്ള തോക്കല്ലെന്നും ഉടമ പറഞ്ഞു. തോക്കു വാങ്ങിയതിന്റെ രേഖകളും പോലീസിന് കൈമാറിയിട്ടുണ്ട്.